മൂന്ന് പതിറ്റാണ്ടിലധികമായ പ്രവാസ ജീവിതത്തിന് വിരാമമിട്ട് അനിയൻ ജോർജ് നാട്ടിലേക്ക്; പത്തനംതിട്ട ജില്ലാ സംഗമം യാത്രയയപ്പ് നൽകി

0
1339

ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പത്തനംതിട്ട ജില്ലാ സംഗമം എക്സിക്യൂട്ടീവ് അംഗവും ജിദ്ദയിലെ കലാ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ സജീവ സാന്നിധ്യവുമായ അനിയൻ ജോർജിന് പത്തനംതിട്ട ജില്ലാ സംഗമം യാത്ര അയപ്പ് നൽകി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

1989 ൽ ജിദ്ദയിലെ അറേബ്യൻ ഗൾഫ് കമ്പനിയിൽ പ്രവാസ ജീവിതം ആരംഭിച്ചു. നാട്ടിൽ ഉണ്ടായിരുന്നപ്പോൾ തുടങ്ങിവെച്ച സാമൂഹിക സേവനം തൊഴിൽ തേടി എത്തിയ സ്ഥലത്തേക്കും വ്യാപിപ്പിക്കുന്നതിലും, വ്യക്തി താല്പര്യങ്ങൾക്ക് അതീതമായി കൂട്ടായ പ്രവർത്തനത്തിലൂടെ ജിദ്ദയിലെ സനയ്യയിൽ തൊഴിലിനൊപ്പം പ്രശസ്തിക്കുമുപരി സഹജീവികളുടെ ഉന്നമനത്തിനായും, തൊഴിൽപരമായ പ്രതിസന്ധിമൂലം കഷ്ടപ്പെട്ടവരെ സഹായിക്കുന്നതിലുമായിരുന്നു മുൻഗണന നൽകിയിരുന്നത്. കൊവിഡ് കാലത്തും തന്റെ പ്രവർത്തനങ്ങൾ സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിലും അദ്ദേഹം മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്നു.

തന്നാലാകുന്ന സഹായങ്ങൾ പ്രവാസി സമൂഹത്തിലും, നാട്ടിലും ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ പങ്ക് എന്നും സ്മരിക്കപ്പെടുമെന്ന് യോഗത്തിൽ സംബന്ധിച്ച എല്ലാവരും അഭിപ്രായപ്പെട്ടു. നിറഞ്ഞ സന്തോഷത്തോടുകൂടി പ്രവാസജീവിതം അവസാനിപ്പിക്കുന്നതിൽ ചരിതാർഥ്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട, പന്തളം സ്വദേശിയാണ്. കുടുംബം ഭാര്യ ബിന്ദു, മകൻ അബി കാനഡയിൽ, മകൾ അബിയ നഴ്സിംഗ് വിദ്യാർത്ഥിനി.

പ്രസിഡന്റ്‌ ജോസഫ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംഘടനയുടെ ഉപഹാരം കൈമാറി. അലി തേക്കുതോട്, സന്തോഷ്‌ ജി.നായര്‍, അയൂബ് പന്തളം, ജോർജ് വർഗീസ് , മനു പ്രസാദ് , മനോജ്‌ മാത്യു, വിലാസ് കുറുപ്പ്, വർഗീസ് ഡാനിയൽ, നൌഷാദ് അടൂര്‍, സന്തോഷ് കെ. ജോൺ, അനില്‍ കുമാര്‍ പത്തനംതിട്ട, അനില്‍ ജോണ്‍, എബി ചെറിയാൻ, ജോസഫ്‌ നെടിയവിള, മാത്യു തോമസ്‌, നവാസ് ചിറ്റാർ, സന്തോഷ് പൊടിയൻ, രഞ്ജിത് മോഹൻ ദിലീഫ് ഇസ്മായിൽ, അനൂപ് നായർ, റാഫി ചിറ്റാർ, അജിത് നായർ തുടങ്ങിയവര്‍ സംസാരിച്ചു. ജനറൽ സെക്രട്ടറി ജയൻ നായർ സ്വാഗതവും, ട്രെഷറർ ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക