സഊദിയുടെ ഇലക്ട്രോണിക്സ് ടൂറിസ്റ്റ് വിസ സൗകര്യം 6 രാജ്യങ്ങൾക്ക് കൂടി

0
2497

സന്ദർശകർ ചില കാര്യങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം

റിയാദ്: അവിസ്മരണീയമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനായി 6 പുതിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി ഇലക്ട്രോണിക്സ് ടൂറിസ്റ്റ് വിസ സൗകര്യം അനുവദിച്ച് സഊദി അറേബ്യ. ഇലക്‌ട്രോണിക് സംവിധാനം വഴിയോ രാജ്യത്തിന്റെ പ്രവേശന കവാടങ്ങളിൽ നിന്നോ വിസ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കിയാണ് ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി സൗകര്യം വിപുലീകരിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തുർക്കി, തായ്‌ലൻഡ്, പനാമ, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്, സീഷെൽസ്, മൗറീഷ്യസ് എന്നീ 6 പുതിയ രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി “ഇലക്‌ട്രോണിക് വിസ” ലഭ്യമാണെന്ന് ടൂറിസം മന്ത്രാലയം പ്രഖ്യാപിച്ചു.

“ഇലക്‌ട്രോണിക്” വിസിറ്റ് വിസയിൽ വരുന്നവർക്ക് രാജ്യത്ത് ശമ്പളത്തിൽ ജോലി ചെയ്യാനോ ഹജ്ജ് സീസണിൽ ഉംറ ചടങ്ങുകൾ നടത്താനോ അനുവാദമില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. എന്നാൽ, ഹജ്ജ് സീസൺ അല്ലാത്ത സമയങ്ങളിൽ ഉംറ നിർവ്വഹിക്കുന്നതിന് തടസമില്ല.

ഈ ആറ് രാജ്യങ്ങൾ ഉൾപ്പെടെ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്ന പൗരത്വമുള്ളവർക്ക് ഇലക്ട്രോണിക് വഴിയോ രാജ്യത്തിന്റെ പ്രവേശന കവാടങ്ങളിൽ എത്തുമ്പോഴോ സന്ദർശന വിസയ്ക്ക് അപേക്ഷിക്കാം. ടൂറിസം, ഉംറ, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കൽ തുടങ്ങിയവ ഒരു സന്ദർശന വിസയിലൂടെ സാധിക്കും.

ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് പ്ലാറ്റ്‌ഫോമായ http://Visa.visitsaudi.com-ലെ വിസ പേജ് സന്ദർശിച്ച് വിസക്ക് അപേക്ഷിക്കാം. 2019 സെപ്റ്റംബറിൽ ഇത്തരം വിസ ആരംഭിച്ചതുമുതൽ ഇവന്റുകൾ, എക്സിബിഷനുകൾ, കോൺഫറൻസുകൾ എന്നിവയ്ക്കായി ദശലക്ഷക്കണക്കിന് സന്ദർശകരെ സഊദിയിലേക്ക് ആകർഷിക്കുകയും ഈ മേഖലയുടെ വളർച്ചയെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്തു. ഇപ്പോൾ അനുവദിച്ച ആറ് രാജ്യങ്ങൾ കൂടാതെ ജിസിസി രാജ്യങ്ങൾ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ താമസക്കാർക്കും പൗരന്മാർക്കും പുറമെ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഷെങ്കൻ വിസകൾ ഉള്ളവർക്കും ഇലക്ട്രോണിക് വിസിറ്റ് വിസ ഇഷ്യൂ ചെയ്യാവുന്നതാണ്.

അതേസമയം, ഇലക്‌ട്രോണിക് വിസിറ്റ് വിസ” സംബന്ധിച്ച ചില നിരീക്ഷണങ്ങൾ മന്ത്രാലയം ചൂണ്ടിക്കാട്ടി, അവ ഇവയാണ്👇

സന്ദർശന വിസയിൽ വ്യക്തമാക്കിയിട്ടുള്ള താമസ ദൈർഘ്യം നിർബന്ധമായും പാലിക്കേണ്ടതാണ്. അതായത്, സഊദിയിൽ നിൽക്കാൻ അനുവദിക്കപ്പെട്ട സമയം കൃത്യമായി പാലിക്കണം.

പിഴകൾ ഒഴിവാക്കുന്നതിന്, സന്ദർശന വിസയിൽ വ്യക്തമാക്കിയിട്ടുള്ള താമസ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് സന്ദർശകർ രാജ്യം വിടണം.

മൾട്ടി ടൂറിസം സന്ദർശന വിസ ആണെങ്കിൽ 1 വർഷത്തിനുള്ളിൽ എത്ര തവണ വേണമെങ്കിലും സഊദിയിൽ വന്ന് തിരിച്ചു പോകാം. എന്നാൽ, ആകെ നിൽക്കാൻ അനുവദിക്കപ്പെട്ട ദിവസം വെറും 90 ദിവസം മാത്രം ആയിരിക്കും. അതായത് 90 ദിവസം ഒരു വർഷത്തിനുള്ളിൽ എപ്പോ വേണമെങ്കിലും എത്ര പ്രാവശ്യം വേണമെങ്കിലും ഉപയോഗിക്കാം. 90 ദിവസം നടന്നാൽ പിന്നീട് ഓരോ ദിവസത്തിന് എന്ന തോതിൽ പിഴ നൽകിയാൽ മാത്രമേ രാജ്യം വിടാനാകൂ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക