റിയാദ്: സഊദി അബുഹദ്രിയ റോഡിൽ ട്രെയിലർ മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ട്രെയിലർ മറിഞ്ഞ് റോഡിന് കുറുകെ കിടക്കുകയായിരുന്നു. അതോടെ വാഹനങ്ങൾ ഇരുഭാഗത്തേക്കും പോകാനാവാതെ തടസ്സപ്പെട്ടു.
മണിക്കൂറുകളോളമാണ് ഇങ്ങനെ ഗതാഗതം പൂർണമായും നിലച്ചത്. ഇതേ തുടർന്ന് അധ്യാപകരും വിദ്യാർഥികളും സർക്കാർ ഉദ്യോഗസ്ഥരും അടക്കമുള്ളവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും എത്താൻ കഴിഞ്ഞില്ല. അൽഖോബാർ, ഖഫ്ജി എന്നിവയെയും ബഹ്റൈൻ, കുവൈത്ത് അതിർത്തികളെയും ബന്ധിപ്പിക്കുന്ന രാജ്യാന്തര പാതയാണ് അബൂഹദ്രിയ.