ഹമാസ് കുട്ടികളുടെ തലവെട്ടിയെന്നത് വ്യാജ വാർത്ത; മാപ്പ് പറഞ്ഞ് സി.എൻ.എൻ റിപ്പോർട്ടർ, ഖേദം പോലും പ്രകടിപ്പിക്കാതെ മലയാള മാധ്യമങ്ങൾ

0
2586

വാഷിങ്ടൺ: ഹമാസ്-ഇസ്റാഈൽ പോരാട്ടത്തിനിടെ, ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന വ്യാജ ആരോപണം ആവർത്തിച്ചതിൽ ക്ഷമ ചോദിക്കുവെന്ന് സി.എൻ.എൻ റിപ്പോർട്ടർ സാറ സിദ്നർ. വാർത്ത സംബന്ധിച്ച് സ്ഥിരീകരണം നടത്താതെ ഇസ്റാഈലിന്റെ വ്യാജ ആരോപണം ഇവർ ഏറ്റെടുത്ത് വാർത്തയാക്കുകയായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

‘കഴിഞ്ഞ ദിവസം ഹമാസ് കുട്ടികളുടെ തലവെട്ടിയെന്നും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നുമാണ് ഇസ്റാഈൽ സർക്കാർ അറിയിച്ചത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ഇസ്റാഈൽ സർക്കാർ ഇന്ന് അറിയിച്ചത്. ഞാൻ എന്റെ വാക്കുകളിൽ ജാഗ്രത പുലർത്തണമായിരുന്നു’- മാധ്യമപ്രവർത്തക ട്വിറ്ററിൽ കുറിച്ചു.

ഹമാസ് ആക്രമണത്തിന് ശേഷം വടക്കൻ ഇസ്റാഈലിൽ തലയറുക്കപ്പെട്ട നിലയിൽ 40 കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു സി.എൻ.എൻ നൽകിയ വ്യാജ വാർത്ത. ഇസ്റാഈൽ നൽകിയ തെറ്റായ വിവരങ്ങൾ ഉപയോഗിച്ചായിരുന്നു വ്യാജ വാർത്ത ചമച്ചത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഈ വ്യാജ വാർത്ത ഏറ്റുപിടിച്ചിരുന്നു. തുടർന്ന് വൈറ്റ് ഹൗസ് തന്നെ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് തിരുത്തുകയായിരുന്നു.

സംഭവം ഏറ്റു പിടിച്ച് മലയാളത്തിലേതുൾപ്പെടെയുള്ള ഏതാനും ഇന്ത്യൻ മാധ്യമങ്ങളും വ്യാജ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ, തീവ്ര ഹിന്ദുത്വ, ക്രിസംഘി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും വ്യാജ വാർത്ത ആഘോഷമാക്കി മാറ്റിയിരുന്നു. അന്താരാഷ്ട്ര മാധ്യമമായ സി എൻ എൻ പോലും ഇത് സംബന്ധിച്ച വ്യക്തത വർത്തിയെങ്കിലും ഈ വാർത്ത റിപ്പോർട്ട് ചെയ്ത കേരളത്തിലെ മലയാളി പത്രങ്ങളുൾപ്പെടെ ആരും വ്യാജ വാർത്ത നൽകിയതിൽ ഖേദം പോലും പ്രകടിപ്പിച്ചിട്ടില്ല.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക