ദിവസവും 4000 പേര്‍ക്കുള്ള ഭക്ഷണം നല്‍കുന്നുവെന്നും കമ്പനി അറിയിച്ചു
ജിദ്ദ: ഗസ്സക്ക് നേരെ ബോംബ് വര്‍ഷം തുടരുന്ന സയണിസ്റ്റ് സൈന്യത്തിന് സൗജന്യമായി ഭക്ഷണംവിതരണംചെയ്യുന്ന ലോകത്തെ മുന്‍നിര ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക് ഡൊണാള്‍ഡിനെതിരെ ബഹിഷ്‌കരണാഹ്വാനം. ഇസ്റാഈലിലെ മക് ഡൊണാള്‍ഡ് ശാഖയാണ് അധിനിവേശ സൈനികര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതായി അറിയിച്ചത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കൂടാതെ തങ്ങളുടെ ഇസ്റാഈലിലെ ശാഖയിലെത്തുന്ന സൈനികര്‍ക്കും സൈന്യവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ക്കും 50 ശതമാനം ഡിസ്‌കൗണ്ട് നല്‍കുമെന്നും കമ്പനി പറഞ്ഞു.
ആക്രമണം തുടങ്ങിയത് മുതല്‍ അഞ്ചു റസ്‌റ്റോറന്റുകള്‍ സൈനികര്‍ക്ക് ഭക്ഷണം നല്‍കാനായി തുടങ്ങിയെന്നും ദിവസവും 4000 പേര്‍ക്കുള്ള ഭക്ഷണം നല്‍കുന്നുവെന്നും കമ്പനി അറിയിച്ചു. ദക്ഷിണ ഇസ്റാഈലിൽ സൈനികര്‍ക്ക് നല്‍കാനുള്ള ഭക്ഷണം പാകം ചെയ്യുന്നതിന്റെയും പാക്ക് ചെയ്യുന്നതിന്റെയും വീഡിയോയും മക് ഡൊണാള്‍ഡ് പുറത്തുവിട്ടു.
ഫലസ്തീനില്‍ കുഞ്ഞുങ്ങളുള്‍പ്പെടെ മതിയായ ഭക്ഷണം ലഭിക്കാതിരിക്കുമ്പോഴാണ്, അധിനിവേശ സൈനികര്‍ക്ക് ഭക്ഷണം സൗജന്യമായി എത്തിക്കുന്നതായി കമ്പനി തന്നെ അറിയിച്ചത്. ഇതോടെ യു.എസ് ആസ്ഥാനമായ മക് ഡൊണാല്‍ഡിനെതിരേ ശക്തമായ ബഹിഷ്‌കരണ ആഹ്വാനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. പ്രധാനമായും അറബ് രാജ്യങ്ങളിലാണ് ബഹിഷ്‌കരണ ആഹ്വാനത്തിന് വന്‍ പ്രചാരണം ലഭിച്ചത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക