വിമാനയാത്രക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവനടി

സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവനടി. മുംബൈ-കൊച്ചി എയർ ഇന്ത്യാ വിമാനത്തിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മദ്യലഹരിയില്‍ ആയിരുന്ന സഹയാത്രികൻ അടുത്ത് വന്നിരുന്ന് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് 7.20-ന് നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ വച്ചാണ് യുവനടിക്ക് ദുരനുഭവമുണ്ടായത്. യാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന സഹയാത്രികന്‍ അനാവശ്യമായി വാക്കുതര്‍ക്കം നടത്തിയെന്നും ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നുമാണ് പരാതി.  വിമാനത്തില്‍ വച്ച് തന്നെ വിഷയം എയർ ഹോസ്റ്റസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാല്‍ സഹയാത്രികനെതിരെ നടപടിയെടുക്കാതെ തന്നെ … Continue reading വിമാനയാത്രക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവനടി