പ്രവാസി മലയാളി നിര്യാതനായി

0
1552

ദോഹ: ഖത്തറില്‍ മലയാളി നിര്യാതനായി. ഗുരുവായൂര്‍ പിള്ളക്കാട് പള്ളിക്ക് സമീപം പരേതനായ മേലേടത്തയില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകന്‍ നൂറുദ്ദീന്‍ (59) ആണ് മരിച്ചത്.

സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന അദ്ദേഹം 20 വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസിയായിരുന്നു. ഭാര്യ: റസീന, മകന്‍: യാസീന്‍. ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിച്ച മൃതദേഹം ഖബറടക്കി.