റിയാദ്: ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് തട്ടുത്തരം രൂപേണ മറുപടി പറഞ്ഞ പ്രവാസിയുവാവ് സഊദിയിൽ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയാണ് സഊദിയിൽ അറസ്റ്റിൽ ആയത്. ബാഗിൽ എന്താണെന്ന ഉദ്യോഗസ്ഥരുടെ തുടർച്ചയായ ചോദ്യത്തിന് കലിപ്പിൽ തട്ടുത്തരം രൂപേണ മറുപടി പറഞ്ഞതാണ് വിനയയത്. സുരക്ഷ ജീവനക്കാരോട് സഹകരിക്കാത്തതിനും മോശം പെരുമാറ്റത്തിനുമാണ് ശിക്ഷ ലഭിക്കുന്നത്. സംശയകരമായ രീതിയിൽ പെരുമാറിയതിന് തമിഴ്നാട് സ്വദേശിക്ക് ഒരു മാസം തടവും നാട് കടത്തലുമാണ് ശിക്ഷ.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ ദിവസം ദുബൈയിലേക്ക് യാത്രപോകാനായി ദമാം വിമാനത്താവളത്തിലെത്തിയ തമിഴ്നാട് സ്വദേശിയാണ് എയർപോർട്ട് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്. ഫ്ലൈ ദുബൈ വിമാനത്തിൽ ടിക്കറ്റെടുത്ത ഇദ്ദേഹം ബാഗേജ് ചെക്കിങ്ങിനിടെയാണ് പിടിയിലാകുന്നത്. ബാഗിലെന്താണെന്ന് ആവർത്തിച്ച് ചോദിച്ച എയർപോർട്ട് ഉദ്യോഗസ്ഥയോട് ക്ഷുഭിതനായ യാത്രക്കാരൻ ബാഗിൽ ബോംബൊന്നുമില്ലെന്നായിരുന്നു മറുപടി നൽകിയത്.
ഇത് ഉദ്യോഗസ്ഥ എയർപോർട്ട് സുരക്ഷാ വിഭാഗത്തെ അറിയിച്ചതോടെ കുതിച്ചെത്തിയ ഡോഗ് സ്വക്വാഡ് ഉൾപ്പെടുന്ന സുരക്ഷാ വിഭാഗം യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കുകയും കോടതി ഒരു മാസത്തെ ജയിൽ ശിക്ഷക്ക് ശേഷം നാട് കടത്താൻ ഉത്തരവിടുകയും ചെയ്തതായി സംഭവത്തിൽ ഇടപെട്ട സാമൂഹ്യ പ്രവർത്തകൻ പറഞ്ഞു. ദമാമിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യൻ എംബസിക്ക് പരാതി നല്കിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
എംബസി സഹായത്തോടെ നിയമസഹായം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും കോടതി ഉത്തരവ് വന്നതിനാൽ ശ്രമങ്ങൾ വിജയിച്ചില്ല. വർഷങ്ങളായി ദമാമിലെ സ്വകാര്യ കമ്പനിയിൽ ഉയർന്ന നിലയിൽ ജോലി ചെയ്തു വരികയാണ് പിടിയിലായ വ്യക്തി.
മറ്റുള്ളവരോട് പെരുമാറുമ്പോൾ ഏറെ ശ്രദ്ധിക്കണമെന്ന് സഊദിയിലെ പ്രവാസികളെ ഉണർത്തുന്നതാണ് സംഭവം. പ്രത്യേകിച്ച് ഉദ്യോഗസ്ഥരുടെ മുന്നിലും മറ്റും ശ്രദ്ധയോടെ വേണം പ്രതികരിക്കാനും ഇടപെടാനുമെന്ന് സംഭവം ഓർമ്മിപ്പിക്കുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക