വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ പൈലറ്റടക്കം മൂന്നുപേര്‍ മരിച്ചു

0
2396

200 മണിക്കൂര്‍ പറക്കല്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം

കാനഡയില്‍ വിമാനം തകര്‍ന്നുവീണ് ഇന്ത്യക്കാരനായ ട്രെയ്‌നി പൈലറ്റടക്കം മൂന്നുപേര്‍ മരിച്ചു. മുംബൈയിലെ വാസൈ സ്വദേശി 25കാരനായ അഭയ് ഗാദ്രൂവാണ് കൊല്ലപ്പെട്ടത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ വെള്ളിയാഴ്ചയാണ് ചെറുവിമാനം തകര്‍ന്നുവീണത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യു

വിമാനത്തിലുണ്ടായിരുന്ന മൂന്നുപേരും മരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടുന്നതിനായി 2021ലാണ് അഭയ് ഗാദ്രൂ കാനഡയിലേക്ക് പോയത്.

200 മണിക്കൂര്‍ പറക്കല്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമരണമെന്ന് അഭയുടെ കുട്ടൂകാരന്‍ ഗൗരവ് ഗോയല്‍ പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യു