റിയാദ്: ഗതാഗത കുരുക്ക് ലഘൂകരിക്കാൻ ജിദ്ദയിൽ വാട്ടർ ടാക്‌സി സംവിധാനം വരുന്നു. വിപുലമായ വാട്ടർ ടാക്‌സി സംവിധാനമാണ് വരുന്നത്. ഇതിനായി 20 വാട്ടർ ടാക്‌സി സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്യും.
ജിദ്ദയിലേക്കുള്ള സന്ദർശകരുടേയും വിനോദസഞ്ചാരികളുടേയും ഒഴുക്ക് വർധിച്ച് വരുന്ന സാഹചര്യത്തിൽ നഗരത്തിലെ ഗതാഗത കുരുക്ക് ലഘൂകരിക്കാനാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പ്രതിദിനം 29,000 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുണ്ടാകും. ഇതിനായി 20 വാട്ടർ ടാക്‌സി സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്യും. ഒബ്ഹൂർ കടൽ തീരത്തെ വടക്കൻ, മധ്യ ജിദ്ദയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ജലഗതാഗത സംവിധാനം പ്രവർത്തിക്കുകയെന്ന് വ്യക്തമാക്കി.
നിരവധി ലൈറ്റ്, എക്സ്പ്രസ് മെട്രോ ലൈനുകളും ബസ് സർവീസുകളും ഉൾപ്പെടുന്ന ഒരു സംയോജിത പൊതുഗതാഗത ശൃംഖലയാണ് മേയറുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്. ഇതിന് സമാന്തരമായാണ് വാട്ടർ ടാക്‌സി സ്റ്റേഷൻ പദ്ധതികളും നടപ്പിലാക്കുന്നത്..