മലദ്വാരത്തില്‍ സ്വര്‍ണം; ജിദ്ദ യാത്രക്കാരന്‍ കൊച്ചിയില്‍ പിടിയില്‍

0
2699

നെടുമ്പാശ്ശേരി: ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരന്‍ കൊച്ചിയില്‍ പിടിയില്‍. അനധികൃതമായി സ്വർണ്ണം കടത്തിയ കേസിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജിദ്ദയിൽ നിന്നെത്തിയയാൾ പിടിയിലായത്. സ്വർണ്ണം കാപ്‌സ്യൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയിൽ നിന്ന് കൊച്ചിയിൽ എത്തിയതായിരുന്നു ഇദ്ദേഹം.

എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയ സ്വർണ്ണത്തിന് 30 ലക്ഷം രൂപയുടെ മതിപ്പ് കണക്കാക്കുന്നു. 641.85 ഗ്രാം സ്വര്‍ണ മിശ്രിതം രണ്ട് കാപ്‌സ്യൂളുകളിലാക്കിയാണ് കൊണ്ടുവന്നത്. രണ്ട് ക്യാപ്സൂലുകൾ ആയാണ് സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. രണ്ട് കാപ്‌സ്യൂളുകളും മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്.

സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കു വന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ കസ്റ്റംസ് ആക്ട് 642 അനുസരിച്ച് കേസെടുത്തിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്yസാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക