സഊദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ജംഷീദിന്റെ മയ്യിത്ത് ഇന്ന് ഖബറടക്കും

0
1822

ഉനൈസ: സഊദി അറേബ്യയിലെ ഹായിലില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ജംഷീദ് (30) ന്റെ മയ്യത്ത് ഇന്ന് ഖബറടക്കും. കഴിഞ്ഞ ദിവസം ഹായിലില്‍ ഹുലൈഫയിലുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹം മരണപ്പെട്ടത്.
ബൂഫിയ ജീവനക്കാരന്‍ ആയിരുന്നു.

ഹോം ഡെലിവെറിക്കായി പോകുന്ന വഴിയില്‍ ജംഷീദ് ഓടിച്ചിരുന്ന വാന്‍ മറ്റൊരു സ്വദേശി പൗരന്റെ വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ വെച്ച് മരണം സംഭവിച്ചിരുന്നു. മയ്യിത്ത് ഇന്ന് ജുമുഅക്ക് ശേഷം ഹായിത്ത് ഖബർ സ്ഥാനിൽ മറവ് ചെയ്യും.

നയ്യാൻ സിദ്ധീഖ്‌ ആണ് പിതാവ്. മാതാവ് ജമീല, തസ്ലിബാനു ആണ് ഭാര്യ, മുന്ന് സഹോദരങ്ങളുണ്ട്.
നിയമ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ ഉനൈസ, ഹായിൽ കെഎംസിസി സെൻട്രൽ കമ്മിറ്റികളുടെ ഭാരവാഹികൾ നേതൃത്വം നൽകി