മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴ് മരണം

0
1086

മഹാരാഷ്ട്രയില്‍ മുംബൈയ്ക്കടുത്ത് ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴ് മരണം. പൊള്ളലേറ്റ 51 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നു.