34 നുഴഞ്ഞുകയറ്റക്കാര്‍ പിടിയിൽ

0
924

മസ്കറ്റ്: 34 നുഴഞ്ഞുകയറ്റക്കാര്‍ പൊലീസ് പിടിയിൽ. ഒമാനിലെ വടക്കൻ ബാത്തിനാ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ്  34 നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.

മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 34  പേര്‍ പൊലീസ് പിടിയിലായത്. പിടിയിലായവർ ഏഷ്യൻ വംശജർ ആണെന്നും പ്രസ്താവനയിൽ പറയുന്നു.
പൊലീസ് അറസ്റ്റിലായ 34 പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.