2030ഓടെ പ്രതിവർഷം 30 ലക്ഷം വിനോദ സഞ്ചാരികളെ ആകർഷിക്കുക ലക്ഷ്യം; സഊദി – ചൈന ടൂറിസം കരാറിൽ ഒപ്പുവെച്ചു

0
672

റിയാദ്: 2030 ഓടെ പ്രതിവർഷം 30 ലക്ഷം ചൈനീസ് വിനോദ സഞ്ചാരികളെ സഊദിയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും തമ്മിൽ ടൂറിസം കരാറിൽ ഒപ്പുവെച്ചു. രാജ്യത്ത് ടൂറിസം മേഖലയിൽ നടപ്പിലാക്കി വരുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ കരാർ.

ചൈനീസ് വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് കരാറിൻ്റെ പ്രധാന ലക്ഷ്യം. സൗദി ടൂറിസം മന്ത്രാലയത്തിന് വേണ്ടി ചൈനയിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ ബിൻ അഹ്മദ് അൽ ഹർബിയും, ചൈനീസ് സാംസ്കാരിക, ടൂറിസം ഡെപ്യൂട്ടി മന്ത്രി ഡു ജിയാങ്ങുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇതോടെ ചൈനീസ് പൌരന്മാർക്ക് ടൂറിസ്റ്റ് വിസയിൽ സൗദിയിലേക്ക് വരാൻ വഴിയൊരുങ്ങും. ഇ-വിസ ലഭിക്കാൻ യോഗ്യതയുള്ള 57 രാജ്യങ്ങളിൽ ഒന്നായി ചൈനയെ ഉൾപ്പെടുത്തുകയും ചെയ്തു.