സഊദിയിൽ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് സാധുത ക്യാമറകള്‍ വഴി പരിശോധിക്കുന്ന സംവിധാനം ഇന്നു മുതൽ നടപ്പാക്കി തുടങ്ങി

0
1482

സഊദിയിൽ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് സാധുത ക്യാമറകള്‍ വഴി പരിശോധിക്കുന്ന സംവിധാനം ഇന്നു മുതൽ നടപ്പാക്കി തുടങ്ങി. നിയമലംഘനങ്ങള്‍ക്ക് 100 മുതല്‍ 150 റിയാല്‍ വരെ പിഴ ഈടാക്കും. ഓരോ 15 ദിവസത്തിലും ഇന്‍ഷുറന്‍സ് നിയമലംഘനം നിരീക്ഷിച്ച് പിഴയീടാക്കുമെന്നാണ് ട്രാഫിക് വിഭാഗം അറിയിച്ചത്.

സാധുവായ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്കാണ് ഇന്ന് മുതല്‍ ഓട്ടോമാറ്റിക്കായി പിഴ ചുമത്തുക. ഇതിനായി പ്രത്യേക ക്യാമറകള്‍ രാജ്യത്തുടനീളം സജ്ജീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ക്യാമറകള്‍ വഴിയുള്ള ഓട്ടോമാറ്റിക്ക് നിരീക്ഷണത്തില്‍ എല്ലാ വിഭാഗം വാഹനങ്ങളും ഉള്‍പ്പെടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം ക്യാമറ വഴിയുള്ള നീരീക്ഷണം ഉണ്ടാകും. ഇന്‍ഷുറന്‍സ് ഇല്ലാത്തതോ കാലഹരണപ്പെട്ടതോ ആയ വാഹനങ്ങളുമായി റോഡിലേക്കിറങ്ങിയാല്‍ പിഴ ലഭിക്കും. അപകടങ്ങളില്‍പെടുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാവരും തങ്ങളുടെ വാഹനങ്ങള്‍ ഇന്‍ഷുര്‍ ചെയ്ത് സുരക്ഷിതമാക്കണമെന്ന് അധികൃതർ അറിയിച്ചു.