പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0
1860

മസ്‌കറ്റ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കോടിയേരി സ്വദേശി സനേഷ് ബാലന്‍ (34) ആണ് ഒമാനില്‍
മരിച്ചത്. മാള്‍ ഓഫ് ഒമാനിലെ ഒരു ഔട്ട്‌ലറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു.

15 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു. ഗൂബ്രയിലായിരുന്നു താമസിച്ചിരുന്നത്. പിതാവ്: ബാലന്‍, മാതാവ്: പരേതയായ സരള, ഭാര്യ: ശിശിര, മകള്‍: ദിയ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.