യുഎഇയിൽ പെട്രോളിനും ഡീസലിനും വില കൂടും

0
1017

അബുദാബി: ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ. പെട്രോളിനും ഡീസലിനും അടുത്ത മാസവും വില കൂടും. പെട്രോൾ സൂപ്പർ 98, സ്പെഷ്യൽ 95, ഇ–പ്ലസ് 91 എന്നിവയ്ക്ക് ലിറ്ററിന് മൂന്ന് ഫിൽസ് വരെയാണ് വർധിപ്പിച്ചത്. തുടർച്ചയായ നാലാം മാസമാണ് വിലക്കയറ്റം.

ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച് ഒക്ടോബറിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാൾ 1.53 ദിർഹം മുതൽ 8.32 ദിർഹം വരെ കൂടുതൽ നൽകേണ്ടിവരും.  ജൂണിൽ ഫ്യുവൽ പ്രൈസ് കമ്മിറ്റി 21 ഫിൽസ് കുറച്ചിരുന്നു. ഇത് കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.