കൊച്ചി: പാസ്‍പോർട്ടിൽ കൃത്രിമം കാട്ടി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സ്ത്രീ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി. തമിഴ്നാട് തിരുകടയൂർ സ്വദേശിനി ഈശ്വരി (46) ആണ് പിടിയിലായത്. അബുദാബിയിലേക്ക് പോകാന്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ ഇവര്‍ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലാവുകായിരുന്നു.
സന്ദർശക വിസയിലാണ് ഈശ്വരി അബുദാബിയിലേക്ക് പോകാനെത്തിയത്. എന്നാല്‍ ഇവരുടെ പാസ്‍പോർട്ടിലെ നാല് പേജുകൾ വെട്ടി മാറ്റിയിരുന്നു. ഇവരെ ജില്ലാ ക്രൈം ബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.