പത്തനംതിട്ട ജമാഅത്തിലെ നബിദിന ആഘോഷം കലക്ടർ ഡോ. ദിവ്യ എസ് അയ്യർ ഒരിക്കലും മറക്കാനിടയില്ല. കലക്ടറുടെ പുതിയ വീട് നിര്‍മിക്കുന്നതിന്റ പരിസരത്തായിരുന്നു മനസ് നിറച്ച ആഘോഷം ഒരുങ്ങിയത്. അയല്‍വാസികളാകാന്‍ പോകുന്ന കുരുന്നുകളൊടുത്തുള്ള നിമിഷങ്ങളുടെ വിഡിയോ കലക്ടര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു.
സാധാരണ വേദിയിൽനിന്ന് ഇറങ്ങുമ്പോൾ ഫോട്ടോ, സെൽഫി, ഓട്ടോഗ്രാഫ്, എന്നിവയാണ് ചോദിക്കാറ്. നബിദിനാഘോഷത്തിന് എത്തിയ കുട്ടികൾക്കൊപ്പം നിൽക്കുന്നതിന് ഇടയിലാണ് തൊട്ടടുത്ത നിന്ന മിടുക്കി കലക്ടറോടു രഹസ്യമായി ഒരു കാര്യം ചോദിച്ചത്, ഞാൻ ഒരു ഉമ്മ തന്നോട്ടെ?സന്തോഷത്തോടെ കുഞ്ഞിന് മുന്നിൽ തല കുനിച്ച കലക്ടറിന് കവിളിലൊരു പൊന്നുമ്മ സമ്മാനം കിട്ടി. തിരികെ ഒരു ഉമ്മ കൊടുക്കാനും കലക്ടർ മറന്നില്ല.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമൊക്കെ ഉമ്മ നൽകിയാണ് കലക്ടർ മടങ്ങിയത്. എന്തായാലും തീരെ പ്രതീക്ഷിക്കാത്ത ഈ അനുഭവം കാരണം സന്തോഷമായെന്ന് ദിവ്യ എസ് അയ്യർ പറയുന്നു. ചടങ്ങിൽ മകൻ മൽഹാറിനെയും കലക്ടർ ഒപ്പം കൂട്ടിയിരുന്നു. വൈറൽ വീഡിയോ കാണാം👇