തിരുവനന്തപുരം: ജര്‍മ്മനിയില്‍ നഴ്സിംഗ് പഠനം അതും പ്ലസ് ടൂവിനുശേഷം. നോര്‍ക്ക റൂട്ട്സ് വര്‍ക്ക്ഷോപ്പ് സെപ്റ്റംബര്‍ 28-ന്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് അവസരം.
ജര്‍മ്മനിയിലെ നഴ്സിംഗ് ഉപരിപഠനത്തക്കുറിച്ചും തൊഴിൽ സാധ്യതയെക്കുറിച്ചും ഒരു ബോധവത്ക്കരണം നല്‍കുന്നതിനായി 2023 സെപ്തംബർ 28-ാം ന് നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ രു വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ രാവിലെ 10.00 മണി മുതൽ 1 മണി വരെ യാണ് വര്‍ക്ക്ഷോപ്പ്.
ജര്‍മ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജന്‍സിയും ജര്‍മ്മൻ ഏജന്‍സി ഫോര്‍ ഇന്‍റർ നാഷണൽ കോ-ഓപ്പറേഷന്റെയും പിന്തുണയോടെയാണ് പരിപാടി. ജര്‍മ്മനിയിലെ ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍, തൊഴില്‍ കുടിയേറ്റ സാധ്യതകള്‍ എന്നിവ സംബന്ധിച്ച അവബോധമുണ്ടാക്കുന്നതിന് ലക്ഷ്യമിട്ടാണ് വര്‍ക്ക്ഷോപ്പ്. മൈഗ്രേഷൻ സംബന്ധിച്ച സംശയങ്ങള്‍ക്കും മറുപടി ലഭിക്കും.
…