ജിദ്ദ: തൊണ്ണൂറ്റി മൂന്നാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള സ്വദേശികളും വിദേശികളും ആഹ്ലാദത്തിമർപ്പിൽ.
ഭരണാധികാരികളുടെ വർണ്ണ ചിത്ര ഫ്‌ളക്‌സുകൾ സ്ഥാപിച്ചും തോരണങ്ങളും സൗദി പതാകകളും കൊണ്ട് നഗരത്തിലെ പ്രധാന വീഥികൾ എല്ലാം തന്നെ അലങ്കരിച്ചിരിക്കുന്നു.
നഗരത്തിലും ഗ്രാമത്തിലും വീടുകളും കെട്ടിടങ്ങളും പച്ച നിറത്തിലുള്ള തോരണങ്ങളാലും വിവിധ നിറത്തിലുള്ള ബൾബുകൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. സൗദി ദേശീയ ദിനം വർ്ണ്ണാഭമാക്കാൻ വ്യാപകമായ ഒരുക്കങ്ങളാണ് ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെയും കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗര സഭകളും ഇതര സർക്കാർ വകുപ്പുകളുടെയും ഏകോപനത്തിൽ നടന്നുവരുന്നത്.
ദമാം, അൽകോബാർ, ജുബൈൽ, അൽഹസ, ഖഫ്ജി എന്നിങ്ങനെ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ദമാമിലെയും അൽഖോബാറിലെയും കോർണിഷുകളിൽ ശനിയാഴ്ച വൈകുന്നേരം കരിമരുന്ന് പ്രയോഗവും ലൈറ്റ് ഷോയും അരങ്ങേറും. കിഴക്കൻ പ്രവിശ്യ ഇതുവരെ ദർശിച്ചിട്ടില്ലാത്ത വിപുലമായ രീതിയിലുള്ള കരിമരുന്നു പ്രയോഗമാണ് ഇപ്രാവിശ്യം സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ ദിന ആഘോഷങ്ങളിൽ സ്വദശേികൾക്കൊപ്പം വിദേശികളും സജീവമായി ഇത്തവണ ആഘോഷങ്ങളിൽ സജീവമാകുന്നുണ്ട്.