ജിദ്ദ: പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പേരിൽ ആൾമാറാട്ടം നടത്തി പണം ആവശ്യപ്പെടുന്ന തട്ടിപ്പുക്കാരെ കരുതിയിരിക്കണമെന്ന് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മുന്നറിയിപ്പ് നൽകി. ഫണ്ടിന്റെ പേരിൽ വ്യാജ പദ്ധതികളുമായി പ്രമുഖ സ്ഥാപനങ്ങളെ സമീപിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇത്തരം സംഭവങ്ങളുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആവശ്യപ്പെട്ടു.
തട്ടിപ്പിനായി വ്യാജ ഇലക്ട്രോണിക് പ്ലാറ്റ് ഫോമുകൾ സൃഷ്ടിച്ച ശേഷം ടെലിഫോണ് വഴി സ്ഥാപന മേധാവികളെ ബന്ധപ്പെടുന്നതാണ് തട്ടിപ്പുകാരുടെ രീതി. സർക്കാർ സ്ഥാപനങ്ങളുമായും പ്രമുഖ കമ്പനികളുമായും ബന്ധപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുക്കും. തുടർന്ന് അവർക്ക് ലാഭകരമായ വ്യാജ പദ്ധതികളെ കുറിച്ച് അവതരിപ്പിച്ച് പ്രലോഭിപ്പിക്കും.