സഊദിയിലെ സ്‌​കൂ​ളു​ക​ളി​ൽ പരിശോ​ധ​ന​ക്ക് തു​ട​ക്കം കു​റി​ച്ചു

0
2311

റി​യാ​ദ്: സ്‌​കൂ​ളു​ക​ളു​ടെ നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ക​ എന്ന ലക്ഷ്യത്തോടെ
സഊദി അ​റേ​ബ്യ​യി​ലെ സ്‌​കൂ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന​ക്ക് തു​ട​ക്കം കു​റി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ദേ​ശി, വി​ദേ​ശി സ്‌​കൂ​ളു​ക​ളി​ൽ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ന​ട​ത്തും. സ്‌​കൂ​ളു​ക​ളു​ടെ നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ക​യാ​കും ആ​ദ്യ​ഘ​ട്ടം.

സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​െൻറ നി​ല​വാ​രം, ക്ലാ​സ് റൂ​മു​ക​ളു​ടെ സൗ​ക​ര്യം, ശു​ചി​മു​റി​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത തു​ട​ങ്ങി​യ​വ മ​ന്ത്രാ​ല​യം പ​രി​ശോ​ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തും. കൂ​ടാ​തെ ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വ​രൂ​പി​ക്കും. സ്‌​കൂ​ളു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ഈ ​പ​രി​ശോ​ധ​ന. എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ട്രെ​യി​നി​ങ് ഇ​വ​ല്യൂ​ഷ​ൻ ക​മ്മി​റ്റി​ക്കാ​ണ് പ​രി​ശോ​ധ​ന​യു​ടെ ചു​മ​ത​ല.