ജിദ്ദ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത

0
1532

ജിദ്ദ: ജിദ്ദ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ
ശക്തമായ കാറ്റ് വീശാൻ സാധ്യത
ജിദ്ദയിലും റാബിഗിലും ഷുഐബയുടെ മധ്യഭാഗത്തും മണിക്കൂറിൽ 40-49 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി.

വൈകിട്ട് ഏഴുവരെ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ മഴയുള്ള കാലാവസ്ഥ തുടരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

ജിസാൻ, അസീർ, അൽ-ബഹ മേഖലകളുടെ ഭാഗങ്ങളിൽ പൊടിക്കാറ്റിനും ആലിപ്പഴ വർഷത്തിനും മഴക്കും കനത്ത കാറ്റിനും ഇടിമിന്നിലും സാധ്യതയുണ്ട്. 

മക്കയിൽ ഏറ്റവും ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസായിരിക്കും. മദീനയിലും ബുറൈദയിലും 43 ഡിഗ്രിയും റിയാദ്, ദമാം, ഹഫർ അൽ-ബാറ്റിൻ എന്നിവിടങ്ങളിൽ 42 ഡിഗ്രി സെൽഷ്യസിലും താപനില രേഖപ്പെടുത്തും.