ഇരുപതാമത് സിഫ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ ഫിക്‌സചർ ജിദ്ദയിൽ പ്രകാശം ചെയ്തു

0
790

ജിദ്ദ: ഇരുപതാമത് സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ ഫിക്‌സചർ പ്രകാശം ചെയ്തു. ഈ മാസം 29 ന് ജിദ്ദവസീരിയ അൽതാഊൻ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ ആരംഭിക്കുക.

ഗൾഫ് മേഖലയിൽ തന്നെ പ്രവാസി മലയാളികൾ സംഘടിപ്പിക്കുന്ന ഏറ്റവും ദൈർഘമേറിയ ടൂർണമെന്റ് എന്ന് വിശേഷിപ്പിക്കാവുന്ന സിഫ് ടൂർണമെന്റിൽ ഇത്തവണ ആഴ്ചകൾ നീണ്ടു നിൽക്കുന്ന മത്സരങ്ങളിൽ എ,ബി,ഡി എന്നീ മൂന്ന് ഡിവിഷനുകളിലായി 23 ടീമുകൾ പങ്കെടുക്കും.

ജിദ്ദയിലെ കലാ കായിക സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖരും സിഫ് ഭാരവാഹികളും ക്ലബ്ബ് മെമ്പർമാരുടേയും സാനിധ്യത്തിൽ ജിദ്ദ റമാദ ഹോട്ടലിൽ വെച്ചായിരുന്നു പ്രകാശനം. സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. ജിദ്ദ നാഷനൽ ആശുപത്രി വൈസ് പ്രസിഡന്റ് അഷ്‌റഫ് മൊയ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശീയ അന്തർ ദേശീയ കളിക്കാർ വിവിധ ടീമുകൾക്കായി ബൂട്ടണിയും.

ടൂർണമെന്റിന്റെ ട്രോഫി ബേബി നീലാംബ്ര അനാവരണം ചെയ്തു.
സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട്, അബ്ദുൾറഹിമാൻ (എം.ഡി, ഷിഫ ജിദ്ദ പോളിക്ലിനിക്ക്), റഹീം പത്തുതറ (എം.ഡി പ്രിന്റക്‌സ്), മുഹമ്മദ് (അൽ ഹർബി സ്വീറ്റ്‌സ്), സിഫ് മുൻ പ്രസിഡന്റ് ഹിഫ്‌സുറഹ്മാൻ, കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി സകീർ എടവണ്ണ, ഷിബു തിരുവനന്തപുരം (നവോദയ രക്ഷാധികാരി) സലാഹ് കാരാടൻ, മുഷ്താഖ് മുഹമ്മദലി വി.പി, സിഫ് വൈസ് പ്രസിഡന്റ് അയൂബ് മുസ്ലിയാരകത്ത്, മുൻ മലപ്പുറം ജില്ലാ ഫുട്ബാൾ ടീം കോച്ച് സി.പി.എം. ഉമ്മർകോയ ഒതുക്കുങ്ങൽ, സാദിഖ് അലി തുവ്വൂർ (പ്രസിഡണ്ട്, ജിദ്ദ മീഡിയ ഫോറം) സിഫ് രക്ഷാധികാരി നാസർ ശാന്തപുരം, സിഫ് സെക്രട്ടറി അബു കട്ടുപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.

വൈസ് പ്രസിഡന്റ് ഷബീർ അലി ലവയും സെക്രട്ടറിമാരായ അബു കട്ടുപ്പാറയും അൻവർ വല്ലാഞ്ചിറയും രൂപപ്പെടുത്തിയ ഫിക്ച്ചർ ലോട്ട് സിസ്റ്റം ഫിഫ ഫുട്‌ബോൾ ലോട്ടിങ് സമ്പ്രദായത്തോട് സാമ്യമായതും ഉയർന്ന നിലവാരം പുലർത്തിയതുമായിരുന്നു. ഡി,ബി ഡിവിഷനുകളുടെ ഗ്രൂപ് വിഭജനത്തിന്റെ ലോട്ടുകൾ എടുത്തത് ഇന്ത്യൻ സ്‌കൂൾ ഫുട്‌ബോൾ ടീം അംഗങ്ങളായ ഇരട്ട സഹോദാരന്മാരായ ലാസിൻ മുജീബ്, സിമ്രാൻ മുജീബ് എന്നിവരും, എ ഡിവിഷൻ ടീമുകളുടെ ലോട്ടുകൾ എടുത്തത് സിഫ് സ്‌പോൺസർമാരായ അഷ്‌റഫ് മൊയ്ദീൻ, റഹീം പത്തുതറ, അബ്ദുറഹ്മാൻ (ഷിഫ), ശാഫി (പവർ ഹൗസ്), സാദിഖ് അലി തുവ്വൂർ എന്നിവരായിരുന്നു.

ടൂർണമെന്റിന്റെ ട്രോഫി ബേബി നീലാംബ്ര അനാവരണം ചെയ്തു. അൻഷിഫ് അണിയിച്ചൊരുക്കിയ ഡാൻസുകളിൽ നിലാം നൗഫൽ, അരീബ് അയ്യൂബ്, റിഷാൻ റിയാസ്, ഷയാൻ റിയാസ്, ഷാദിൻ റഹ്മാൻ, ഷെറിൻ സുബൈർ, റിമ ഷാജി, നസ്‌റിൻ, സാറാ ലത്തീഫ്, മർവാ ലത്തീഫ് എന്നിവർ പങ്കെടുത്തു.