സഊദിയിൽ എങ്ങനെ വിജയിക്കാനാവുമെന്നതിൻ്റെ ഉദാഹരണമാണ് യൂസഫലി; സഊദി നിക്ഷേപ മന്ത്രി

0
2293

ജിദ്ദ: സഊദിയിൽ എങ്ങനെ വിജയിക്കാനാവുമെന്നതിൻ്റെ ഉദാഹരണമാണ് യൂസഫലിയെന്ന് സഊദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫലിഹ്.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിനി സൽമാൻ്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് ഡൽ ഹിയിൽ സംഘടിപ്പിച്ച ഇന്ത്യ സൗദി ബിസിനസ് ഫോറത്തിനിടയിലാണ് മന്ത്രിയുടെ പ്രതികരണം.

സൗദിയിൽ ഇന്ത്യക്കാർക്ക് എങ്ങനെ വിജയിക്കാനാകുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിൻ്റെ ചോദ്യത്തിന് മറുപടിയായാണ് സൗദി മന്ത്രി യൂസഫലിയുടെ മാതൃക പറഞ്ഞത്.

അദ്ദേഹം ഒരു പോസിറ്റീവ് മാതൃകയാണ്. ഞാൻ സൗദി അരാംകോ ചെയർമാൻ ആയിരുന്നപ്പോൾ അരാംകോയിൽ ലുലു മാർക്കറ്റ് തുറക്കുന്നതിനെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. ഇപ്പോൾ അരാംകോയിൽ മാത്രം 8 ലുലു മാർക്കറ്റുകളുണ്ട്. സൗദിയിൽ 100 ഹൈപ്പർ മാർക്കറ്റുകളിലേക്കുള്ള ലക്ഷ്യത്തിലേക്കാണ് ലുലു ഗ്രൂപ്പെന്നും സൗദി മന്ത്രി കൂട്ടിച്ചേർത്തു.