ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു.
മുംബൈ ഗുവാഹത്തി വിമാനത്തിലാണ് സംഭവം. രാത്രി വിമാനത്തിലെ ലൈറ്റ് മങ്ങിയ സമയം സീറ്റിന്റെ ആംറെസ്റ്റ് ഉയർത്തിയ ശേഷം മോശമായി പെരുമാറി എന്നാണ് പരാതി.
സെപ്റ്റംബര്‍ 10 ന് 6 ഇ 5319 ഫ്ലൈറ്റിലായിരുന്നു സംഭവം. യാത്രക്കാരി ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് വിമാനം ഗുവാഹത്തിയില്‍ ഇറക്കിയ ശേഷം പ്രതിയെ അസം പോലീസിന് കൈമാറി.
കഴിഞ്ഞ രണ്ട് മാസത്തിനിടെ വിമാനങ്ങളില്‍ നാല് ലൈംഗിക പീഡനക്കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഓഗസ്റ്റ് 16ന് നടന്ന സംഭവത്തില്‍, ദല്‍ഹി-മുംബൈ സ്പൈസ് ജെറ്റ് വിമാനത്തിലായിരുന്നു ലൈംഗികാതിക്രമം. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ ദല്‍ഹി വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ സ്വാതി മലിവാള്‍ ദല്‍ഹി പോലീസിനും ഡിജിസിഎക്കും നോട്ടീസ് അയച്ചിരുന്നു.