മഴക്ക്‌ സാധ്യത; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

0
2050

ജിദ്ദ: ബു​ധ​നാ​ഴ്ച വ​രെ സൗ​ദിയു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​ന്ന​ലി​നും നേ​രി​യ​തോ ക​ന​ത്ത​തോ ആ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ള്ള​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥാ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​ക്ക മേ​ഖ​ല​യെ മി​ത​മാ​യ​തോ ക​ന​ത്ത​തോ ആ​യ മ​ഴ ബാ​ധി​ക്കു​മെ​ന്നും പേ​മാ​രി, ആ​ലി​പ്പ​ഴ വ​ർ​ഷം, പൊ​ടി​പാ​റും ചു​ഴ​ലി​ക്കാ​റ്റ്​ എ​ന്നി​വയുണ്ടാകുമെന്നും പ്ര​വ​ചി​ക്കു​ന്നു.

മ​ക്ക, ത്വാ​ഇ​ഫ്, മെ​യ്‌​സാ​ൻ, അ​ദ്ഹം, അ​ൽ അ​ർ​ദി​യാ​ത്ത്, അ​സീ​ർ, ജീ​സാ​ൻ, അ​ൽ ബാ​ഹ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ഴ​ക്കു​ള്ള സാ​ധ്യ​തകൂടുതൽ. മ​ദീ​ന മേ​ഖ​ല​യി​ൽ മി​ത​മാ​യ മ​ഴ​യും ഖു​ൻ​ഫു​ദ, അ​ൽ ലൈ​ത്ത്, ഖു​ലൈ​സ്, ബ​ഹ്‌​റ, അ​ൽ മു​വൈ​ഹ്, അ​ൽ ഖു​ർ​മ, റാ​നി​യ, തു​റ​ബ, ന​ജ്‌​റാ​ൻ മേ​ഖ​ല​ക​ളി​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ​യും പ്ര​തീ​ക്ഷി​ക്കു​ന്നു.

മി​ന്ന​ലി​നും ആ​ലി​പ്പ​ഴ​വ​ർ​ഷ​ത്തി​നും സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.