ജി 20 ഉച്ചകോടിക്ക്‌ സമാപനം; അടുത്ത ഉച്ചകോടി ബ്രസീലിൽ

0
1272

ജി 20 ഉച്ചകോടിക്ക്‌ സമാപനം. അടുത്ത ഉച്ചകോടി ബ്രസീലിൽ. നിർണായക ചർച്ചകൾക്കും പ്രഖ്യാപനങ്ങൾ ഉച്ചകോടിയിൽ നടന്നു. അത് പോലെ വിവാദങ്ങൾക്കും വേദിയായിരുന്നു ഈ ജി 20 ഉച്ചകോടി.

അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് പ്രഖ്യാപിച്ചത്. നവംബറിൽ ജി20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജി20യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് വിർച്വൽ ഉച്ചകോടി ‍‍ ശുപാർശ ചെയ്തത്.

ഞായറാഴ്ച രാവിലെ ജി20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കൾ രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരമർപ്പിക്കുകയും ചെയ്തു. രാജ്ഘട്ടിലെത്തിയ ലോകനേതാക്കളെ പ്രധാനമന്ത്രി മോദി സ്വീകരിച്ചു. മോദിയുൾപ്പടെ എല്ലാ ലോകനേതാക്കളും ചേർന്ന് മഹാത്മഗാന്ധിക്ക് ആദരമർപ്പിച്ചത്. എല്ലാ നേതാക്കളും ഒന്നിച്ച് പുഷ്പചക്രം അർപ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു.