വേശ്യാവൃത്തിയിലേര്‍പ്പെട്ട സംഘങ്ങള്‍ പിടിയില്‍

0
2437

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട മൂന്ന് ശൃംഖലകള്‍ കുവൈത്തില്‍
കുടുങ്ങി. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും സോഷ്യല്‍ മീഡിയ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്ത സംഘങ്ങളാണ് പിടിയിലായത്.

ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ ആകെ  19 പ്രവാസികളാണ് പിടിയിലായത്. ഇതില്‍ എല്ലാവരും ഏഷ്യന്‍ രാജ്യക്കാരാണ്. പുരുഷന്മാരും സ്ത്രീകളും അറസ്റ്റിലായവരില്‍പ്പെടുന്നു.

പരിശോധനയില്‍ വേശ്യവൃത്തി പ്രചരിപ്പിക്കാന്‍ ഇവര്‍ ഉപയോഗിച്ച നിരവധി സ്മാര്‍ട്ട്‌ഫോണുകളും മറ്റ് ഉപകരണങ്ങളും  പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.