കുടുംബ വഴക്കിനെ തുടർന്ന് മരുമകന്റെ കുത്തേറ്റ് ഭാര്യ പിതാവ് കൊല്ലപ്പെട്ടു

0
3053

എടക്കര: കുടുംബ വഴക്കിനെ തുടർന്ന് മരുമകന്റെ കുത്തേറ്റ് ഭാര്യ പിതാവ് കൊല്ലപ്പെട്ടു. വഴിക്കടവ് മരുത മദ്ധളപ്പാറയിൽ ആനടീൽ പ്രഭാകാരൻ (70) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 9.30 നാണ് സംഭവം. പ്രതി മനോജ് പോലീസിൽ കീഴടങ്ങി.

കുറച്ച് നാളുകളായി കുടുംബ വഴക്കുകൾ നടക്കുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ നാലു ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ പ്രശ്നത്തെ തുടർന്ന് വഴിക്കടവ് പോലീസ് സ്റ്റേഷനിൽ എത്തി ഒത്തു തീർപ്പ് നടത്തിയിരുന്നു. പ്രതിയായ മനോജും ഭാര്യയും തമ്മിലുള്ള പ്രശ്നമാണ് ഭാര്യാ പിതാവിന്റെ കൊലപാതാകത്തിൽ കലാശിച്ചത്.

ഇളയ മകൾ പുഷ്പയുടെ ഭർത്താണ് മനോജ്‌. കൊലനടത്തിയ ശേഷം പ്രതി വഴിക്കടവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. മൃതദേഹം വൈകിട്ട് പോലീസ് നടപടികൾ പൂർത്തിയാക്കി സംഭവ സ്ഥലത്ത് നിന്നും ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രഭാകരന്റെ ഭാര്യ പാർവ്വതി. മക്കൾ: ഗിരിജ, ഉണ്ണികൃഷ്ണൻ, ഗിരീഷ് കുമാർ, ഗണേഷ്, ഗീത, മോഹൻദാസ്, പുഷ്പ.