ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിഴത്തുകയിൽ ഇളവില്ല

0
1281

ദോഹ: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ലംഘനത്തിന് 500 റിയാൽആണ് പിഴ. പിഴത്തുകയിൽ ഇളവില്ലെന്നും മുഴുവൻ തുകയും അടയ്ക്കണമെന്നും അധികൃതർ വ്യക്തമാക്കി.

തുകയുടെ കാര്യത്തിൽ ഇളവില്ലെന്ന് ഗതാഗത വകുപ്പിലെ ലംഘന വിഭാഗം ഓഫിസർ ക്യാപ്റ്റൻ മുഹമ്മദ് റാബിയ അൽ ഖുവാരി വ്യക്തമാക്കി. രാജ്യത്തെ 50-60 ശതമാനം ഗതാഗത അപകടങ്ങൾക്കും കാരണം ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അതേസമയം സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ  ലംഘനത്തിന്റെ പിഴത്തുകയിൽ ഇളവ് ലഭിക്കും. 500 റിയാൽ ആണ് പിഴത്തുക. ലംഘനം രേഖപ്പെടുത്തിയ ദിവസം മുതൽ 30 ദിവസത്തിനുള്ളിൽ തുക അടയ്ക്കുകയാണെങ്കിൽ ഇളവ് ലഭിക്കും. മറ്റ് ചില ഗതാഗത ലംഘനങ്ങൾക്ക് പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകാറുണ്ട്.
പക്ഷേ ലംഘനം റജിസ്റ്റർ ചെയ്ത് ഒരു മാസത്തിനുള്ളിൽ തുക അടയ്ക്കുന്നവർക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുന്നത്.

പുതിയ ഏകീകൃത ഓട്ടമേറ്റഡ് റഡാറുകൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, മൊബൈൽ ഫോൺ ഉപയോഗം എന്നിവ മാത്രമല്ല അമിത വേഗതയും രേഖപ്പെടുത്തുമെന്നും അൽഖുവാരി വ്യക്തമാക്കി.