സഊദിയിൽ ആഗോള ജല സംഘടന സ്ഥാപിക്കുന്നു

0
1011

ജിദ്ദ: സഊദി അറേബ്യ ഒരു ആഗോള ജല സംഘടന സ്ഥാപിക്കുന്നതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ആഗോള ജല സുസ്ഥിരത
സുരക്ഷിതമാക്കുന്നതിൽ സർക്കാരുകളും സംഘടനകളും നടത്തുന്ന ശ്രമങ്ങളെ
സമന്വയിപ്പിക്കുന്നതിനും
മെച്ചപ്പെടുത്തുന്നതിനുമായാണ് ഈ പദ്ധതി.

റിയാദ് ആസ്ഥാനമായുള്ള സംഘടന വൈദഗ്ധ്യം കൈമാറാനും, സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും, നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും, ഗവേഷണ-വികസന അനുഭവങ്ങൾ പങ്കിടാനും പദ്ധതിയിടുന്നു.