കാസർഗോഡ്: ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായെങ്കിലും മലയാളി യുവാവിനും സഊദി യുവതിക്കും വിവാഹത്തിലൂടെ ജീവിതത്തിൽ ഒന്നിക്കാൻ ഇരുവർക്കും തടസ്സമായി ഇരുരാജ്യങ്ങളിലെയും നിയമ കുരുക്കുകൾ. ഇൻസ്റ്റഗ്രാമിൽ താരങ്ങളായ സഊദി സ്വദേശി അഥീർ അൽ അംറിയാൻ കാസർകോട്ടുകാരൻ ജിയാൻ അസ്മിറുമാണ് ഈ പ്രണയ ജോഡികൾ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാമുകൻ ജിയാനെ കാണാൻ മെഡിക്കൽ വിസയിൽ കേരളത്തിലെത്തിയ അഥീറിന് വിസ ലഭിക്കാതായതോടെ ഇരുവരുടേയും വിവാഹം തടസ്സപ്പെട്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും നിയമങ്ങൾ ഇവർക്ക് വിവാഹം കഴിക്കാൻ തടസ്സമാണ്.
ഏഴു മാസമായി മെഡിക്കൽ വിസയിൽ കോഴിക്കോട് താമസിക്കുകയാണ് അഥീറും ജിയാനും. ഇന്ത്യൻ നിയമപ്രകാരം അവർക്ക് വിവാഹം കഴിക്കാൻ സാധിക്കില്ല. സഊദിയിൽ വെച്ച് വിവാഹിതരാണെങ്കിൽ മാത്രമേ ഇവിടെ അവർക്ക് വിസ ലഭിക്കുകയുള്ളു. തൊഴിൽ വിസയോ, നിക്ഷേപകർക്ക് നൽകുന്ന വിസയോ ലഭിച്ചാൽ മാത്രമേ അഥീറിന് ജിയാനെ വിവാഹം കഴിക്കാനാവുകയുള്ളു.
എന്നാൽ സഊദിയിൽ വെച്ച് വിവാഹം കഴിക്കണമെങ്കിൽ സഊദി സർക്കാരിന്റെ അനുമതിയോ, യുവതിയുടെ പിതാവിന്റെ അനുമതിയോ വേണം. സഊദി യുവതിയെ വിവാഹം കഴിക്കുന്നതിന് ജിയന്റെ കുടുംബത്തിന് സമ്മതമില്ല. അഥീറിന്റെ പിതാവ് വിവാഹത്തിന് സമ്മതിക്കാത്തതും ഇരുവർക്കും വെല്ലുവിളിയാണ്.
കഴിഞ്ഞ ഡിസംബറിലാണ് അഥീർ, ജിയാനെ കാണാൻ കേരളത്തിലെത്തിയത്. കാമുകനെ തേടിയുള്ള സഊദി യുവതിയുടെ വരവ് സാമൂഹികമാധ്യമങ്ങളടക്കം ഏറ്റെടുത്തിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കേരളത്തിലെത്തിയ യുവതി ഒരു തവണ സഊദിയിൽ പോയ ശേഷം തിരിച്ചെത്തുകയായിരുന്നു. സഊദിയിൽ ട്രാൻസ്ലേറ്ററായി ജോലി ചെയ്തുവരികയായിരുന്നു അഥീർ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാസർഗോഡ് സ്വദേശിയായ യുവാവ് തന്റെ ഇൻസ്റ്റാഗ്രാമിൽ യുവതിയെ പരിചയപ്പെട്ടതോടെയാണ് കടൽ കടന്ന പ്രണയം മലയാളമണ്ണിൽ എത്തിയത്. ആദ്യ ഘട്ടത്തിൽ പ്രൊഫൈൽ പിക്ച്ചർ പോലും ഇല്ലാത്ത ഐ ഡിയിൽ നിന്ന് ലഭിച്ച ഫ്രണ്ട് റിക്വസ്റ്റും പിന്നീട് സാധാരണ ചാറ്റും യുവാവ് സാധാരണ പോലെയാണ് എടുത്തിരുന്നത്. എന്നാൽ, പിന്നീട് ഈ സൗഹൃദം പ്രണയമായി വിടരുകയും ഇരുവരും കൂടുതൽ അടുക്കുകയുമായിരുന്നു. ഒടുവിൽ കോഴിക്കോട് യുവതി വന്നിറങ്ങി, നേരിട്ട് കണ്ടതോടെയാണ് യുവാവ് തന്റെ മനസിലെ പ്രണയിനിയെ കൂടുതലായി അറിഞ്ഞത്.
പ്രണയം മൊട്ടിട്ട് ഇരുവരും കേരളത്തിലേക്ക് വരാനായി താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ, ഒരു വിദേശി ഇങ്ങനെ പ്രേമിക്കുകയും കാണാനായി നേരിട്ട് നാട്ടിലേക്ക് വരികയും ഒക്കെ ചെയ്യുമെന്ന ഘട്ടമെത്തിയപ്പോൾ മനസ്സിൽ ആശങ്ക ഉണ്ടായിരുന്നതായി യുവാവ് വെളിപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മലയാളംപ്രസ്സ് റിപ്പോർട്ട് ചെയ്ത ഇരുവരുടെയും പ്രണകഥ റിപ്പോർട്ട് താഴെ👇.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക