ട്രാഫിക് ജാം ഒഴിവാക്കാന്‍ ആള്‍ത്തിരക്കേറിയ കാല്‍നടപ്പാലത്തിലേക്ക് ഓട്ടോ ഓടിച്ച് കയറ്റി ഡ്രൈവര്‍

ട്രാഫിക് ജാം ഒഴിവാക്കാന്‍ ആള്‍ത്തിരക്കേറിയ കാല്‍നടപ്പാലത്തിലേക്ക് ഓട്ടോ ഓടിച്ച് കയറ്റി ഡ്രൈവര്‍. ഡല്‍ഹിയിലെ ഹംദര്‍ഡ് നഗറിലാണ് സംഭവം. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്നയെന്ന 25കാരനാണ് അറസ്റ്റിലായത്.

ട്രാഫിക് കുരുക്കില്‍പ്പെട്ട് വണ്ടി ഒരടി നീങ്ങുന്നില്ലെന്ന് കണ്ടതോടെ ക്ഷമകെട്ട മുന്ന ഓട്ടോ കാല്‍നട യാത്രക്കാര്‍ക്കായി കെട്ടിയ പാലത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഓടിച്ച് തന്നെ ഇയാള്‍ സ്റ്റെപും ഇറക്കി. ഓട്ടോ ഡ്രൈവറുടെ പരാക്രമം കണ്ട കാല്‍നടയാത്രക്കാരന്‍ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലിടുകയായിരുന്നു. 

സംഭവ സമയത്ത് ഓട്ടയ്ക്കുള്ളില്‍ യാത്രക്കാര്‍ ആരുമുണ്ടായിരുന്നില്ല. പാലത്തിലൂടെ നടന്ന് വന്നവര്‍ ഒടുവില്‍ വശങ്ങളിലേക്ക് ഒതുങ്ങി മാറിയാണ് ഓട്ടോ കടന്ന് പോയത്. പാലത്തിന്‍റെ പടിയിറങ്ങാന്‍ ഓട്ടോയെ സഹായിച്ച കാല്‍നടയാത്രക്കാരില്‍ ഒരാള്‍ക്കെതിരെയും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുന്നയുടെ ലൈസന്‍സടക്കം റദ്ദാക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Most Popular

error:
Exit mobile version