ഫിഫ ക്ലബ് ലോകകപ്പ് നറുക്കെടുപ്പ് ചൊവ്വാഴ്ച ജിദ്ദയിൽ

0
1721

ജിദ്ദ: ഡിസംബർ 12 മുതൽ 22 വരെ ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന 2023 ഫിഫ ക്ലബ് ലോകകപ്പ്
ടൂർണമെന്റിന്റെ ക്ലബുകളുടെ
നറുക്കെടുപ്പ് ചൊവ്വാഴ്ച ജിദ്ദയിൽ നടക്കും.

വിവിധ ക്ലബ് പ്രതിനിധികൾ നറുക്കെടുപ്പിൽ പങ്കെടുക്കുമെന്നും പഴയ ടൂർണമെന്റ് സമ്പ്രദായത്തിലുള്ള അവസാന പതിപ്പായിരിക്കും ജിദ്ദയിൽ നടക്കാൻ പോകുന്ന ഈ മത്സരമെന്നും ഫിഫ അറിയിച്ചു.

മാഞ്ചസ്റ്റർ സിറ്റി, സൗദി റോഷൻ ചാപ്യൻസ് ലീഗ് സൗദി അൽ ഇത്തിഹാദ് ക്ലബ്, ആഫ്രിക്കൻ ചാപ്യൻസ് ലീഗ് ചാമ്പ്യൻ ഈ ജിപ്തിന്റെ അൽ അഹ് ലി, എ.എഫ്.സി ചാപ്യൻസ് ലീഗ് ചാപ്യൻമാരായ ജപ്പാന്റെ ഉറവ റെഡ് ഡയ മണ്ട്സ്, ഓഷ്യാനിയ ചാപ്യൻസ് ന്യൂസിലൻഡിലെ ഓക്ലൻഡ് സിറ്റി, നോർത്ത് അമേരിക്കൻ ചാപ്യൻസ് മെക്സിക്കൻ ലിയോൺ ടൈഗ്രസ്, ഇതുവരെ നിർണയിച്ചിട്ടില്ലാത്ത കോപ്പ ലിബർട്ടഡോറസിലെ തെക്കേ അമേരിക്കൻ ചാപ്യൻസ് എന്നീ ഏഴു ടീമു കളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.