ഒന്ന് പിഴച്ചു…. മലയാളിക്ക് നഷ്ടമായത് 100 മില്യൺ ദിർഹം; രണ്ടാം സമ്മാനമായ 2.5 ലക്ഷം ദിർഹം മെ​ഗാ7 ഡ്രോയിൽ റിജോ സ്വന്തമാക്കി

0
2285

ഒന്ന് പിഴച്ചു…. മലയാളിക്ക് നഷ്ടമായത് 100 മില്യൺ ദിർഹം. എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിലാണ് മലയാളി റിജോ തോമസ് ജോസിന് ഒന്നാം സമ്മാനം നഷ്ടമായത്. രണ്ടാം സമ്മാനമായ 2.5 ലക്ഷം ദിർഹം മെ​ഗാ7 ഡ്രോയിൽ റിജോ സ്വന്തമാക്കി.

“ഇ-മെയിൽ വഴിയാണ് സമ്മാനം ലഭിച്ച വിവരം ഞാൻ അറിഞ്ഞത്. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത് വലിയൊരു തുകയാണ്.” – കുടുംബ ബിസിനസ് നടത്തുന്ന 37 വയസ്സുകാരനായ റിജോ പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ബുദ്ധിമുട്ടാണെന്നാണ് റിജോ പറയുന്നത്. പക്ഷേ, വിദ്യാർത്ഥികളെ അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ സഹായിക്കുന്നതിൽ അഭിമാനമുണ്ടെന്നും റിജോ പറയുന്നു. ഒരു വർഷത്തോളമായി റിജോ എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ട്. ​ഗ്രാൻഡ് പ്രൈസ് 100 മില്യൺ ദിർഹം നേടണമെന്നതാണ് അദ്ദേഹത്തിന്റെ ആ​ഗ്രഹം.

എന്നെങ്കിലും ​ഗ്രാൻഡ് പ്രൈസ് നേടാനായാൽ സ്കൂളിലേക്ക് കുട്ടികളെ അയക്കാൻ പണമില്ലാത്ത മാതാപിതാക്കൾക്ക് സഹായത്തിനായി പണം ചെലവഴിക്കുമെന്നാണ് റിജോ പറയുന്നത്.

ഒറ്റ ടിക്കറ്റിലൂടെ മൂന്നിരട്ടി വിജയം നേടാനുള്ള അവസരമാണ് എമിറേറ്റ്സ് ഡ്രോ. ഈസി6, ഫാസ്റ്റ്5, മെ​ഗാ7 ഏത് ടിക്കറ്റ് എടുത്താലും നറുക്കെടുപ്പിന് പുറമെ 2 കിലോ​ഗ്രാം സ്വർണ്ണം നേടാനുള്ള ​ഗോൾഡൻ റാഫ്ളിലും നിങ്ങൾക്ക് പങ്കെടുക്കാനാകും.