സഊദിയിൽ ഹോട്ടലുകളിൽ അലക്ഷ്യമായി മൂക്കിലും വായിലും വിരൽ ഇടണ്ട; കനത്ത പിഴ നൽകേണ്ടി വരും

0
4611

പിഴ പരിഷ്കരിച്ച് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം, മോശം വ്യക്തിശുചിത്വത്തിന്
2000 റിയാൽ വരെ പിഴ

റിയാദ്: സഊദിയിൽ റെസ്റ്റോറന്റുകൾ അടക്കം വ്യക്തി ശുചിത്വം പാലിക്കേണ്ട സ്ഥാപനങ്ങളിൽ നിയമങ്ങൾ കൂടുതൽ കർശനമാക്കി മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ഈടാക്കാൻ പരിഷ്‌കരിച്ച പട്ടി നിഷ്കർഷിക്കുന്നു. നഗരസഭാ നിയമ ലംഘനങ്ങളും ഇവക്കുള്ള പിഴകളുമായം ബന്ധപ്പെട്ട പരിഷ്കരിച്ച നിയമങ്ങളിൽ വ്യക്തിശുചിത്വത്തിന് 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

സ്ഥാപനങ്ങൾ നിലകൊള്ളുന്ന പ്രദേശങ്ങളിലെ നഗരസഭകളെയും ബലദിയകളെയും അഞ്ചായി തരംതിരിച്ച് ഒരേ നിയമ ലംഘനത്തിന് വൻനഗരങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഏറ്റവും ഉയർന്ന തുകയും ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഏറ്റവും കുറഞ്ഞ തുകയുമാണ് പിഴ ചുമത്തുക.

ജോലിക്കിടെ മൂക്ക് സ്പർശിക്കൽ, വായ സ്പർശിക്കൽ, തുപ്പൽ പോയ തെറ്റായ ആരോഗ്യ ശീലങ്ങൾ തൊഴിലാളികൾ കണ്ടെത്തിയാൽ ഒന്നാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 2,000 റിയാലും രണ്ടാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 1,600 റിയാലും മൂന്നാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 1,200 റിയാലും നാലാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 800 റിയാലും അഞ്ചാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 400 റിയാലും തോതിൽ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. നിയമ ലംഘനവും ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും.

തൊഴിലാളികളുടെ മോശം വ്യക്തിശുചിത്വത്തിന് ഒന്നാം വിഭാഗത്തിൽ പെട്ട നഗരങ്ങളിൽ 1,000, 800, 600, 400, 200 റിയാൽ എന്നിങ്ങിനെയാണ് നഗരങ്ങളുടെ വലിപ്പ വ്യത്യാസത്തിനനുസരിച്ച് ഓരോ സ്ഥാപനങ്ങൾക്കപിഴകൾ ചുമത്തുക. രോഗലക്ഷണങ്ങളുള്ള തൊഴിലാളികളും മുറിവുകളുള്ള തൊഴിലാളികളും ചർമത്തിൽ കുമിളകളുള്ള തൊഴിലാളികളും ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ 2,000 റിയാൽ, 1,600 റിയാൽ, 1,200 റിയാൽ, 800 റിയാൽ, 400 റിയാൽ എന്നിങ്ങിനെയും നഗരങ്ങളുടെ വലിപ്പ വ്യത്യാസത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തും.

കൈയുറകൾ ധരിക്കാതിരിക്കൽ, ശിരസ്സിലെ മുടി മറക്കാതിരിക്കൽ, മാസ്‌ക് ധരിക്കാതിരിക്കൽ, യൂനിഫോം ധരിക്കാതിരിക്കൽ, ജോലിയുടെ സ്വഭാവമനുസരിച്ച് വാച്ചുകളും കൈകളിൽ ആഭരണങ്ങളും ധരിക്കാൻ പാടില്ലാത്തവർ ജോലിക്കിടെ ഇവ ധരിക്കൽ എന്നിവക്കും 1,000, 800, 600, 400, 200 റിയാൽ എന്നിങ്ങിനെ നഗരങ്ങളുടെ വലിപ്പ വ്യത്യാസത്തിനനുസരിച്ച് ഓരോ സ്ഥാപനങ്ങൾക്കും പിഴകൾ ചുമത്തും.

സ്ഥാപനത്തിനകത്ത് കിടന്നുറങ്ങൽ, ജോലിക്കിടെ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ വെച്ച് ഭക്ഷണം കഴിക്കൽ, തൊഴിലാളികളുടെ വ്യക്തിപരമായ വസ്തുക്കൾ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കൽ എന്നീ നിയമ ലംഘനങ്ങൾക്കും ഇതേ തുക പിഴ ലഭിക്കും. നിരോധിത സ്ഥലങ്ങളിൽ തൊഴിലാളികൾ പുകവലിക്കുന്നതിന് എല്ലാ വിഭാഗത്തിൽ പെട്ട നഗരങ്ങളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 200 റിയാൽ തോതിലും പിഴ ചുമത്തും.