ജീപ്പ് കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം

0
1142

പത്തനംതിട്ട: ജീപ്പ് കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. പത്തനംതിട്ട കുളനടയിൽ എംസി റോഡിലാണ് സംഭവം.

കുളനട മാന്തുക പെട്രോൾ പമ്പിനു സമീപം നിയന്ത്രണം വിട്ട ജീപ്പ് കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവർ ബിജു വിലാസത്തിൽ അരുൺ കുമാർ (29), ജീപ്പ് യാത്രികയായ കൊല്ലം കോട്ടയ്ക്കൽ ലതിക ഭവനിൽ ലതിക (50) എന്നിവരാണ് മരിച്ചത്.