മക്ക ബസ് പദ്ധതിയില്‍ 15 ലക്ഷം സര്‍വീസുകള്‍ നടത്തിയതായി മക്ക റോയല്‍ കമ്മീഷന്‍

0
689

മക്ക: മക്ക ബസ് പദ്ധതിയില്‍ 15 ലക്ഷം സര്‍വീസുകള്‍ നടത്തിയതായി മക്ക റോയല്‍ കമ്മീഷന്‍ അറിയിച്ചു.

മക്കയിലെ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 400 ബസുകള്‍ സര്‍വീസ് നടത്തുന്നത് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയും പ്രധാന വിദ്യാഭ്യാസ, വിനോദ, ചരിത്ര കേന്ദ്രങ്ങളിലേക്കും ഹറമിലേക്കുമുള്ള യാത്ര എളുപ്പാക്കുകയും ചെയ്യുന്നതായി മക്ക റോയല്‍ കമ്മീഷന്‍ പറഞ്ഞു.

മക്ക ബസ് പദ്ധതിക്കു കീഴില്‍ 435 ബസ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ നാലെണ്ണം സെന്‍ട്രല്‍ സ്റ്റേഷനുകളും 25 എണ്ണം എയര്‍ കണ്ടീഷന്‍ ചെയ്ത സ്റ്റേഷനുകളുമാണ്.