റിയാദ്: സഊദി യുദ്ധവിമാനം പരിശീലനത്തിനിടെ തകര്‍ന്നുവീണു. കിഴക്കന്‍ പ്രവിശ്യയിലാണ് പതിവ് പരിശീലനപ്പറക്കലിനിടെ യുദ്ധവിമാനം തകർന്ന് വീണത്. സഊദി വ്യോമസേനയുടെ ടൊര്‍ണാഡോ യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കിഴക്കൻ സഊദിയിലെ ദഹറാൻ കിംഗ് അബ്ദുല്‍ അസീസ് വ്യോമതാവളത്തിന് സമീപമാണ് അപകടം. റോയല്‍ എയര്‍ഫോഴ്‌സിന്റെ വിമാനം പതിവു പരിശീലനത്തിലായിരുന്നുവെന്ന് സഊദി വ്യോമ സേനാ വക്താവ് തുര്‍ക്കി അല്‍ മാലികി അറിയിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഏകദേശം 3:44 നാണ് അപകടം നടന്നത്. രണ്ട് പൈലറ്റുമാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ലൈഫ് ചെയർ ഉപയോഗിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. വിമാനാപകടത്തെത്തുടർന്ന് പരിക്കുകളോ നാശനഷ്ടങ്ങളോ ഇല്ലെന്ന് ബ്രിഗേഡിയർ ജനറൽ അൽ മാലികി സൂചിപ്പിച്ച്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനു അന്വേഷണ സമിതി നടപടികൾ ആദഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂലൈയിലും കഴിഞ്ഞവർഷം നവംബറിലും സമാനമായ അപകടം നടന്നിരുന്നു. ജൂലൈയിൽ ഉണ്ടായ അപകടത്തിൽ രണ്ട് ജീവനക്കാർ മരണപ്പെടുകയും ചെയ്തിരുന്നു.