ഹായില്‍: ഒന്നര പതിറ്റാണ്ടായി ഹായിലില്‍ വഴിയാത്രക്കാര്‍ക്കും മറ്റും ഭക്ഷണം നൽകുകയാണ് ഇവിടെ സൗദി വനിത ഫാത്വിമ അല്‍ ശഹ്‌രി.
വീടിനു സമീപം പകല്‍ മുഴുവന്‍ ഇതു ലഭ്യമാണ്. കുടിവെള്ള ബോട്ടിലുകളും ചായയും അറബി ഖഹ്‌വയും ഈത്തപ്പഴവും ലഘു പലഹാരങ്ങളും 15 വര്‍ഷമായി ഇവര്‍ താമസ സ്ഥലത്തിനു സമീപം സൗജന്യമായി വിതരണം ചെയ്യുന്നു.
തങ്ങളുടെ മാതാവ് ദിനംപ്രതി പ്രഭാതത്തില്‍ സൗജന്യ മായി ആളുകള്‍ക്ക് നല്‍കുന്നുണ്ടെന്ന് മകന്‍ ഗാലിബ് അല്‍ ഫൗസാന്‍ പറഞ്ഞു. വഴിയാത്രക്കാര്‍ക്ക് ശുദ്ധജലം നല്‍കുക എന്ന രീതിയില്‍ 15 വര്‍ഷം മുമ്പാണ് മാതാവ് ഈ സല്‍ക്കര്‍മ്മം ആരംഭിച്ചതെന്നും പിന്നീട് പടിപടിയായി വളര്‍ന്ന് അവിടെ ചായയും ഖഹവയും പലഹാരങ്ങളുമൊക്കെ നല്‍കുന്ന രൂപത്തില്‍ വികസിപ്പിക്കേണ്ടി വരികയായിരുന്നെന്നും മറ്റൊരു മകന്‍ മന്‍സൂര്‍ പറഞ്ഞു.
റമസാനില്‍ മുഴുവന്‍ നോമ്പു തുറപ്പിക്കുന്ന പദ്ധതിയും മാതാവ് നടപ്പിലാക്കി വരുന്നുണ്ടെന്നും ആഴ്ചയിലൊരിക്കല്‍ മാര്‍ക്കറ്റിലെത്തി ആവശ്യമായ വിഭവങ്ങള്‍ വാങ്ങികൊണ്ടു വന്നാണ് മാതാവ് തന്റെ ഈ സേവനം നിലക്കാതെ തുടര്‍ന്നു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.