ബെംഗളൂരു: മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ചുകൊന്നു. തിരുവനന്തപുരം സ്വദേശിനി ദേവയാണു (24) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ പങ്കാളി കൊല്ലം സ്വദേശി വൈഷ്ണവിനെ പിടികൂടി.
കുക്കർ കൊണ്ടാണ് യുവതിയെ തലയ്ക്കടിച്ചതെന്നു പൊലീസ് പറഞ്ഞു. ബെംഗളൂരു ബേഗൂരിന് അടുത്തുള്ള ന്യൂ മികോല ഔട്ടിലായിരുന്നു ദാരുണ സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇരുവരും മൂന്നു വർഷമായി ഒരുമിച്ചു കഴിയുകയായിരുന്നു.