തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

0
927

റിയാദ്: തുറമുഖം വഴി രാജ്യത്തേക്ക് വരുന്ന ഒരു ചരക്കിൽ ഒളിപ്പിച്ച നിലയിൽ 143,000 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം ഹദിത ക്രോസിംഗിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്‌ക) തടഞ്ഞു.

ഹദിത തുറമുഖം വഴി വന്ന ചരക്ക്‌ പരിശോധിച്ചപ്പോൾ ട്രക്കിന്റെ അടിയിൽ ഒളിപ്പിച്ച നിലയിൽ ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെത്തിയതായി അതോറിറ്റി അറിയിച്ചു.