സഊദിയിൽ സ്കൂളുകൾക്ക് സമീപം ഹോൺ അടിച്ചാൽ 500റിയാൽ വരെ പിഴ

0
1010

റിയാദ്: വാഹനത്തിനുള്ളിൽ ശബ്ദമുണ്ടാക്കുകയോ വാഹനമോടിക്കുമ്പോൾ പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ എന്തെങ്കിലും പെരുമാറ്റം നടത്തുകയോ ചെയ്യുന്നത് ട്രാഫിക് ലംഘനമായി കണക്കാക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) അറിയിച്ചു.

വിദ്യാഭ്യാസ കെട്ടിടങ്ങൾക്ക് സമീപം ശബ്ദമുയർത്തുന്നത് വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിക്കാനുമുള്ള കഴിവ് നഷ്‌ടപ്പെടുത്തുമെന്ന് എക്‌സ് ആപ്പിലൂടെ മൂറൂർ പറഞ്ഞു.

നിയമലംഘകർക്ക് 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴയീടാക്കുമെന്നും മുറൂർ അറിയിച്ചു. കുട്ടികളെ കയറ്റാനായും ഇറക്കുന്നതിനും നിർത്തുന്ന സ്കൂൾ ബസുകൾ മറികടന്നു പോകുന്നതിനെതിരെ മുറൂർ മുന്നറിയിപ്പ് നൽകി. 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ചുമത്തുകയും ചെയ്യും.