നാട്ടിലേക്ക് മടങ്ങാനിരുന്ന വേലക്കാരിയുടെ പെട്ടി തുറന്നപ്പോഴത്തെ കാഴ്ച കണ്ടു ഞെട്ടി സ്പോൺസറുടെ കുടുംബം: പെട്ടി നിറയെ വിലപിടിപ്പുള്ള മോഷണ വസ്തുക്കൾ – വൈറൽ വീഡിയോ

0
10275

ജിദ്ദ: നാട്ടിലേക്ക് മടങ്ങാനിരുന്ന വേലക്കാരിയുടെ ബാഗ് പരിശോധിച്ച സ്‌പോൺസറുടെ കുടുംബാംഗങ്ങൾ ഞെട്ടി. ബാഗേജ്‌ നിറയെ വസ്തുക്കൾ, അതായത് വീട്ടിൽ നിന്ന് കാണാതായ വിലപിടിപ്പുള്ള വസ്തുക്കൾ. സഊദിയിൽ അഞ്ചു വർഷം സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച വേലക്കാരിയുടെ പെട്ടി തുറന്നതോടെയാണ് ഏവരെയും ഞെട്ടിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയത്.

സ്‌പോൺസറുടെ കുടുംബാംഗങ്ങൾ വേലക്കാരിയുടെ പെട്ടി പരിശോധിക്കുന്നതിന്റെയും മോഷണ വസ്തുക്കൾ കണ്ടെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

നാട്ടിലേക്ക് പോകാനായി ഒരുങ്ങിയ വേലക്കാരിയുടെ പെട്ടിയിൽ സംശയം തോന്നിയ കുടുംബാംഗങ്ങൾ ഇതൊന്ന് പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. സംശയം തോന്നി തുറന്നപ്പോഴോ ഇവരെ ഞെട്ടിക്കുന്ന തരത്തിൽ വസ്തുക്കളും. പലസമയങ്ങളിലായി വീട്ടിൽ നിന്ന് പണവും വിലപിടിച്ച വസ്തുക്കളും കാണാതായ വസ്തുക്കൾ വേലക്കാരിയുടെ പെട്ടിയിൽ നിന്ന് കണ്ടെത്തി. ഇടയ്ക്കിടെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായതാണ് ഇത് പരിശോധിക്കാൻ കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചത്. 

കുടുംബാംഗങ്ങളുടെ വിലപിടിച്ച വസ്ത്രങ്ങൾ, ഐഫോണുകൾ, വയർലെസ് ഇയർഫോണുകൾ, അത്തറുകൾ, വാച്ചുകൾ അടക്കമുള്ള വസ്തുക്കളാണ് പെട്ടിയിൽ കണ്ടെത്തിയത്. ഐഫോണുകൾ അടക്കമുള്ള വസ്തുക്കൾ കാണാതായതിനെ തുടർന്ന് ഇവക്കു വേണ്ടിയുള്ള തിരച്ചിലുകളിൽ വേലക്കാരി മുന്നിൽ തന്നെയുണ്ടായിരുന്നു എന്നതാണ് ഏറെ കൗതുകം.

വീട്ടിൽ നടന്ന കവർച്ചകൾക്കു പിന്നിൽ വേലക്കാരി തന്നെയാണെന്നാണ് പെട്ടി പരിശോധിച്ച ശേഷം കുടുംബാംഗങ്ങൾക്ക് വ്യക്തമായത്. സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്‌പോൺസറുടെ കുടുംബാംഗങ്ങൾ വേലക്കാരിയുടെ പെട്ടി പരിശോധിക്കുന്നതിന്റെയും മോഷണ വസ്തുക്കൾ കണ്ടെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കാണാം താഴെ 👇