റിയാദ്: സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായ കാട്ടിലെ രാജാവിന്റെ നാട്ടിലെ നീരാട്ട് സഊദിയിലെതല്ലെന്ന്. സിംഹത്തെ കാർ വാഷിംഗ് കേന്ദ്രത്തിലെത്തിച്ച് കുളിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെയാണ് നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് ഇത് സംബന്ധമായി വിവരങ്ങൾ പങ്ക് വെച്ചത്.
കാട്ടിലെ രാജാവിന്റെ നാട്ടിലെ നീരാട്ട് ഏറെ ശ്രദ്ധേയമായിരുന്നു. പികപ്പ് വാഹനത്തിന്റെ പിറകിൽ വെച്ച് കാർ വാഷിങ് കേന്ദ്രത്തിൽ വെച്ച് സിംഹത്തെ കുളിപ്പിക്കുന്ന വൈറൽ വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്. പിക്കപ്പിൽ സിംഹത്തെ സർവീസ് സെന്ററിലെത്തിച്ച് പ്രഷർ പമ്പ് ഉപയോഗിച്ച് വെള്ളം സ്‌പ്രേ ചെയ്ത് യുവാവ് സിംഹത്തെ നന്നായി കുളിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ആണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. എന്നാൽ, ഈ വീഡിയോസഊദിയിൽ ചിത്രീകരിച്ചത് അല്ലെന്നും പഴതാണെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഈ വീഡിയോയും ഇതിന്റെ ചിത്രങ്ങളും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് ആവശ്യപ്പെട്ടു. വന്യജീവികളെ പരിപാലിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും നല്ല ബോധമല്ല ഈ ചിത്രം വഴി ലഭിക്കുകയെന്നും അതിനാൽ ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും സെന്റർ അറിയിച്ചു.