പണപ്പെരുപ്പം ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ രണ്ടാമതെത്തി സഊദി അറേബ്യ

0
1609

റിയാദ്: പണപ്പെരുപ്പം ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ രണ്ടാമതെത്തി സഊദി അറേബ്യ. ചൈനക്ക് തൊട്ടു പിറകിലാണ് g20രാജ്യങ്ങളിൽ സഊദി അറേബ്യ ഈ രംഗത്തുള്ളത്. സഊദിയുടെ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന്‍റെ സൂചനയാണിത്. പണപ്പെരുപ്പം കൂടുതലുള്ള രാജ്യങ്ങളില്‍ 18-ാം സ്ഥാനത്താണ് ഇന്ത്യ. 

കാപിറ്റല്‍ എകണോമിക്‌സാണ് അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ജി 20 രാജ്യങ്ങളുടെ പട്ടികയില്‍ പണപെരുപ്പത്തില്‍ രണ്ടാമതെത്തിയാണ് സൗദി സാമ്പത്തിക രംഗം മെച്ചപ്പെടുത്തിയത്. ജൂലൈയില്‍ സൗദിയിലെ പണപ്പെരുപ്പം 2.3 ആയി കുറഞ്ഞിരുന്നു.

ഇതാണ് പട്ടികയില്‍ മുന്നിലെത്താൻ സഹായിച്ചത്. തൊട്ടുമുന്നത്തെ മാസത്തിൽ 2.7 ഉണ്ടായിരുന്ന പണപ്പെരുപ്പമാണ് ജൂലൈ മാസത്തില്‍ കുറവ് രേഖപ്പെടുത്തിയത്. വിപണിയിലെ വസ്തുക്കളുടെ വിലക്കയറ്റവും നികുതി ഭാരവുമാണ് പണപ്പെരുപ്പത്തിന് പ്രധാന കാരണം. ജി 20 രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയാണ് മുന്നിലുള്ളത്.