ജിദ്ദയിലെ മുൻ ഫുട്ബാൾ താരം നാട്ടിൽ നിര്യാതനായി

0
1599

ജിദ്ദ: ജിദ്ദയിലെ മുൻ ഫുട്ബാൾ താരം നാട്ടിൽ നിര്യാതനായി. മലപ്പുറം വണ്ടൂർ പഴയ ചന്തക്കുന്ന് സ്വദേശി സുൽഫീക്കർ (62) ആണ് മരിച്ചത്. മലപ്പുറം ജില്ല ഫുട്ബാൾ ടീമിന്റെ പ്രതിരോധ നിരയിൽ കളിച്ചിരുന്ന സുൽഫീക്കർ ജിദ്ദയിലെ സിഫ്‌ ലീഗ്‌ ടൂർണമെന്റുകളിലും സജീവമായിരുന്നു.

ആരംഭകാലം മുതൽ എ.സി.സി ടീമിന് വേണ്ടി കളിക്കാരനായും സംഘാടകനായും ടീം മാനേജറായും ദീർഘകാലം പ്രവർത്തിച്ചു. ജിദ്ദയിൽ സുഹൈർ ഫായസ്‌ എന്ന കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മൂന്ന് വർഷം മുമ്പ് നടത്തിയ ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ഇദ്ദേഹം നാട്ടിൽ സ്ഥിരതാമസമാക്കിയിരുന്നു.

പിതാവ്: പരേതനായ ഏലാട്ടുപറമ്പിൽ അബു. ഭാര്യ: മുംതാസ്. മക്കൾ: റംസി, ശാമിൽ, നൈഷ. മരുമകൾ: നാശിദ. സഹോദരങ്ങൾ: സിദ്ദീഖ്, കമാൽ, ഉമ്മർ, ബാപ്പു, ഷംസുദ്ദീൻ, ഖമറുദ്ദീൻ, ഖദീജ, ജമീല, ഫൗസിയ, ആയിശു.